തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങൾ 18-07-2024ന് വൈകുന്നേരം 5 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബഹു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു ചടങ്ങിൽ ബഹു. എം.എൽ.എ. അഡ്വ. ആന്റണി രാജു, തൈക്കാട് വാർഡ് കൗൺസിലർ ശ്രീ. ജി. മാധവദാസ്, ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ഇഷിതാ റോയ് IAS, കോളേജ് യൂണിയൻ ചെയർമാൻ ശ്രീ. കൃഷ്ണാവിനോദ്, പി.ടി.എ. വൈസ്പ്രസിഡന്റ് ശ്രീ. വിജയകുമാർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ. ബി. സതീശൻ തുടങ്ങിയവർ ആശംസകൾ രേഖപ്പെടുത്തി സംസാരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ രൂപരേഖ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) എസ്. സുബ്രമണിയൻ ചടങ്ങിൽ അവതരിപ്പിച്ചു. ചടങ്ങിൽ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ കൂടിയായ മുൻ എം. പി. ഡോ. എ. സമ്പത്ത് സ്വാഗതവും ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഡോ. അജിത്കുമാർ പി. നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ്വ അധ്യാപകർ, അനധ്യാപകർ തുടങ്ങി അഞ്ഞുറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു.
For more details Visit Centenary Celebrations website: https://centenary.gactvm.org/